national
ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.
ബര്‍സുല്ല പൊലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ ബര്‍സുല്ല പൊലീസ് സ്റ്റേഷനിലേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.