assembly election 2021
kerala
ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു ശ്രീധരന്റെ പ്രതികരണം.
ഗവർണർ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാൻ പറ്റാത്ത പദവിയാണ് ഗവർണർ സ്ഥാനം. മത്സരിക്കാൻ പാലക്കാട് സീറ്റ് വേണമെന്നും ശ്രീധരൻ പറഞ്ഞു.