kerala
തിരുവനന്തപുരത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി പരാതി
തിരുവനന്തപുരം ഞാണ്ടൂർകോണത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി പരാതി. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് ഇവർ ഞാണ്ടൂർകോണത് വാടക വീട് എടുത്തത്. എന്നാൽ വെള്ളിയാഴ്ച വീട്ടുടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭർത്താവും മടങ്ങി. വൈകീട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.