Headlines
Loading...
ഐ.പി.എല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയുമായി ക്രിസ് മോറിസ്

ഐ.പി.എല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയുമായി ക്രിസ് മോറിസ്

ചെന്നൈ: 14-ാമത് ഐ.പി.എൽ ടൂർണമെന്റിനുള്ള താരലേലം പുരോഗമിക്കുന്നു. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതാണ് ലേലത്തിലെ പ്രധാന ആകർഷണം. 16.25 കോടി രൂപയാണ് രാജസ്ഥാൻ മോറിസിനായി മുടക്കിയത്.


മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. അന്ന് ഡൽഹി ടീമാണ് യുവിയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്.

അതേസമയം പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി.

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെ 3.20 കോടി രൂപയ്ക്ക് കൊൽക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി.