സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതൽ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് നാല് മുതൽ ആരംഭിക്കും. മാർച്ച് ഒന്നുമുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പത്താംതരം പരീക്ഷ ജൂൺ ഏഴിനും പന്ത്രണ്ടാംതരം പരീക്ഷ ജൂൺ 11-നും അവസാനിക്കും.
12-ാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 10.30 മുതൽ 1.30 വരേയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതൽ 5.30 വരെയുമാണ് ഉണ്ടാകുക. 10-ാം ക്ലാസിന് രാവിലെ 10.30 മുതൽ 1.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേയുള്ളൂ.
ഓഫ്ലൈൻ മോഡിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലായ് 15-നാണ് ഫലം പുറത്തുവരിക.
Dear Students, hereby announcing the much-awaited date-sheet of @cbseindia29board exams of X & XII.Please be assured that we have done our best to ensure that these exams go smoothly for you. Wish you good luck! @SanjayDhotreMP@EduMinOfIndia@PIB_Indiahttps://t.co/P9XvyMIfNq