Headlines
Loading...
ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. അൽപ്പസമയത്തിനകം രാജ്യത്തെ വാക്‌സിൻ വിതരണം ആരംഭിക്കും. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷനാണ് ഇന്ന് രാജ്യത്ത് ആരംഭിക്കുന്നത്.


 
വാക്‌സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകളെല്ലാം രാജ്യത്ത് പൂർത്തിയായിട്ടുണ്ട്. രണ്ടു വാക്‌സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിനായി ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.

ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വാക്‌സിനേഷൻ നൽകും. രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്കും നൽകും. 28 ദിവസത്തെ ഇടവേളകളിൽ രണ്ടു വാക്‌സിൻ ഡോസുകളാണ് സ്വീകരിക്കേണ്ടത്.