Headlines
Loading...
ഡല്‍ഹിയില്‍ കര്‍ഷക സമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ കര്‍ഷക സമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കർഷക സമരവേദിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആത്മഹത്യയാണ് ഇത്. അതേസമയം, കർഷക സംഘടനകളുടെ രണ്ട് സുപ്രധാന യോഗങ്ങൾ ഇന്ന് ഡൽഹിയിൽ നടക്കും. രാവിലെ 11 മണിക്ക് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളുടേയും ഉച്ചയ്ക്ക് ശേഷം സംയുക്ത കർഷക മോർച്ചയുടേയും യോഗമാണ് നടക്കുക.

ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്ന് കർഷകർ വ്യക്തമാക്കി. സമരം പിൻവലിക്കുകയാണെങ്കിൽ 18 മാസം, അതായത് ഒന്നര വർഷത്തോളം കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കാമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ഇന്നലെ കർഷക സംഘടനകളെ അറിയിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)