
കാസർഗോഡ്: മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്‌ക്രീൻ’ താൽക്കാലികമായി നിർത്തി; പക്ഷേ കൂളിംഗ് ഫിലിമുകളുള്ള വാഹനങ്ങൾക്ക് പിഴ വീഴും. പതിവുപോലെയുള്ള വാഹന പരിശോധന മോട്ടോർ വാഹന വകുപ്പ് നടത്തും ആയതിനാൽ തന്നെ കൂളിംഗ് ഫിലിമുകൾ ഉള്ള വാഹന ഉടമകൾക്ക് ആദ്യയ പ്രാവശ്യം വിൻഡ്‌സ്ക്രീൻ അല്ലെങ്കിൽ വിൻഡോ ഗ്ലാസുകൾക്കായുള്ള ലൈറ്റ് സ്റ്റാൻഡേർഡുകളുടെ വിഷ്വൽ ട്രാൻ സ്മിഷൻ പാലിക്കാത്തത് (sun ഫിലിം) എന്ന കുറ്റം ചുമത്തി കൊണ്ട് 250 രൂപ മോട്ടോർ വാഹന വകുപ്പ് ചുമത്തും ആവർത്തിച്ചാൽ പിഴ വർദ്ധിക്കും. PMVR 100 അടിസ്ഥാനമാക്കി മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 ലെ സെക്ഷൻ 213 (5) (ഇ) പ്രകാരമുള്ള പിഴയാണ് ചുമത്തുക.