Headlines
Loading...
കേരളത്തിൽ ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍  സ്വീകരിച്ചു

കേരളത്തിൽ ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വർധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളുള്ളത്- 47 എണ്ണം. ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂർ 46, കാസർഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂർ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്- 3598 പേർ. ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂർ 3598, കാസർകോട് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂർ 2993, വയനാട് 1243 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 1,36,473 ആയി.