ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടായിയായ മലയാളി ജാർഖണ്ഡിൽ പിടിയിൽ. ഇരുപത്തിനാല് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന അബ്ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തീവ്രവാദ വിരുദ്ധ സേനയാണ് പിടികൂടിയത്.
ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. 1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താൻ പാക് ഏജൻസിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം സ്ഫോടന വസ്തുക്കൾ അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൾ മജീദിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.