Headlines
Loading...
മകനെ ക്രൂരമായി കൊലപ്പെടുത്തി, ശരീരം മസാല ചേർത്ത് വറുത്തു; അമ്മ അറസ്റ്റിൽ

മകനെ ക്രൂരമായി കൊലപ്പെടുത്തി, ശരീരം മസാല ചേർത്ത് വറുത്തു; അമ്മ അറസ്റ്റിൽ

പശ്ചിമബം​ഗാളിൽ മകനെ ക്രൂരമായി കൊലപ്പെടുത്തി ശരീരം മസാല ചേർത്ത് വറുത്ത അമ്മ അറസ്റ്റിൽ. ​ഗീത മെഹൻസാരിയയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 25 കാരനായ അർജുനാണ് കൊല്ലപ്പെട്ടത്.

അമ്മിക്കല്ല് ഉപയോ​ഗിച്ച് തലയുടച്ചാണ് ​ഗീത മകനെ കൊലപ്പെടുത്തിയത്. ശേഷം ദേഹത്ത് മസാല പുരട്ടി നെയ്യിൽ വറുത്തു. ഇതിന് ശേഷം അസ്തിക്കൂടം ടെറസിൽ ഉപേക്ഷിക്കുകയായിരുന്നു.

​ഗീതയും ഭർത്താവും ഏറെ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. മകനെ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് അനിൽ മെഹൻസാരിയയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂര കൊലപാതകത്തെ കുറിച്ച് പുറംലോകം അറിയുന്നത്.

​ഗാതയും മകനും താമസിച്ചിരുന്ന സോൾട്ട് ലേക്കിലെ രണ്ട് നില വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അർജുന്റെ അസ്തിക്കൂടവും, രക്തം പുരണ്ട അമ്മിക്കല്ലും, ശരീരം വറുക്കാൻ ഉപയോ​ഗിച്ച വലിയ കടായിയും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ​ഗീത കുറ്റം സമ്മതിച്ചു. ശരീരം വെന്ത മണം വരാതിരിക്കാനാണ് നെയ്യും, കർപൂരവും, മസാലയും ചേർത്തതെന്ന് ​ഗീത പറഞ്ഞു.

​ഗീതയ്ക്ക് ദൂർമന്ത്രവാദമുണ്ടെന്നും, അതിനാലാണ് ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്നതെന്നും ഭർത്താവ് അനിൽ മൊഴി നൽകി. ദുർമന്ത്രവാദത്തിനായി മകനെ ബലി കൊടുത്തതാണോ എന്ന് സംശയിക്കുന്നതായും അനിൽ കൂട്ടിച്ചേർത്തു