Headlines
Loading...
നടന്‍ രജനികാന്ത് ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

നടന്‍ രജനികാന്ത് ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്ന് രജനിയെ പ്രവേശിപ്പിച്ചിരുന്ന ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അറിയിച്ചു. ഒരാഴ്ച പൂര്‍ണവിശ്രമം രജനീകാന്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മാനസിക പിരിമുറുക്കവും, സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും, കൊവിഡ് വ്യാപനം ഉള്ളതിനാല്‍ സമ്പര്‍ക്കത്തിന് കാരണമാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. ഇതോടെ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം നീണ്ടു പോകാനാണ് സാധ്യത. വെള്ളിയാഴ്ചയായിരുന്നു രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം കാരണം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.