Headlines
Loading...
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും. ഇക്കാര്യത്തില്‍ നയപരമായ തീരുമാനമായില്ല. കൊവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ല. കൊവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാന്‍ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച്‌ ക്ലാസുകള്‍ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാല്‍ കൊവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

സ്‌കൂളുകള്‍ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ സമിതികളുടെ ശുപാര്‍ശ സര്‍ക്കാരിന്റെ മുന്നിലുണ്ട്.

ഇൗ ശുപാര്‍ശകള്‍ കൊവിഡ് വിദഗ്ധ സമിതിക്ക് കൈമാറി. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.