ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ജഴ്സി അവതരിപ്പിച്ചു. ക്ലബിന്റെ പതിവ് മഞ്ഞ, നീല നിറങ്ങളിലുള്ളതാണ് പുതിയ ജേഴ്സി. കേരളീയത്വം അനുഭവപ്പെടുന്ന രീതിയിലാണ് ജേഴ്സിയുടെ ഡിസൈന്‍.
ജഴ്സിയുടെ വീതിയിലുള്ള സമാന്തര രേഖകള്‍ പരമ്പരാഗത സെറ്റ് മുണ്ടിനെ അല്ലെങ്കില്‍ സാരിയുടെ കരയെ പ്രതിനിധീകരിക്കുന്നതാണ്. മകുടം, ആന, ക്ലബിന്റെ ബാഡ്ജ്, കേരളം തുടങ്ങി ആരാധകരില്‍ ആവേശം ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ജേഴ്സിയില്‍ ഉണ്ടെന്നു ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
Kerala Blasters FC's new jersey, in the club’s iconic yellow and blue, pays homage to the state of Kerala. The prominent yellow reflects the