kasaragod
മുസ്ലിം ലീഗ് നേതാവും ഉദുമ സഹകരണ ബാങ്ക് ഡയറക്ടറുമായ കണിയമ്പാടി മുഹമ്മദ് കുഞ്ഞി നിര്യാതനായി
ഉദുമ:മുസ്ലിം ലീഗ് ഉദുമ മണ്ഡലം മുൻ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി 69 നിര്യാതനായി.അസുഖം കാരണം ജില്ല ആശുപത്രിയിൽചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത് പ്രവർത്തക സമിതി അംഗം,കരിപ്പൊടി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്,ഉദുമ സഹകരണ ബാങ്ക് ഡയറക്ടർ,എസ് വൈ എസ് ഉദുമ പഞ്ചായത് പ്രസിഡണ്ട്, ഉദുമ മേഖല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
പിതാവ്:പരേതനായ മാഹിൻകണിയംപാടി, മാതാവ്:പരേതയായ ആയിഷ
ഭാര്യ: നഫീസ, മക്കൾ:തൻസീർ,തസ്രീഫ്,തസ്ലീന,മരുമക്കൾ:സനാഹുള്ള,സുരയ്യ, സഹോദരിമാർ: ബീബി, മറിയംകുഞ്ഞി, പരേതയായ ഖദീജ, സഫിയ.
കോട്ടിക്കുളം ജുമാ മസ്ജിദ് അംഗണത്തിൽ ഖബറടക്കി.അദ്ധേഹത്തിന്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് ഉദുമ പഞ്ചായാത് കമ്മിറ്റി,എസ് വൈ എസ് ഉദുമ മേഖല,പഞ്ചായത് കമ്മിറ്റികൾ അനുശോചിച്ചു.