kerala
കൊച്ചിയിൽ വൻ സ്വർണ്ണക്കവർച്ച; ജ്വല്ലറി കുത്തിത്തുറന്ന് 300 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു
കൊച്ചി: എറണാകുളം ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയില്‍ വന്‍ മോഷണം. കോടികള്‍ വില വരുന്ന 300 പവന്റെ ആഭരണങ്ങള്‍ നഷ്ടമായി. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കി. എന്നാല്‍ നഷ്ടമായ സ്വര്‍ണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.