കെൽട്രോണിൽ 102 ഒഴിവുകള്‍ ; ശമ്പളം 20,500 മുതൽ 54,910 രൂപ വരെ
തസ്‌തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.
മാനേജര്‍ (1): ബിഇ/ ബിടെക് (ഇസിഇ/ ഇഇഇ/ ഐടി), 15 വര്‍ഷം പ്രവൃത്തിപരിചയം.
മാനേജര്‍- എച്ച്‌ആര്‍ (1): എംബിഎ/ എംഎസ്ഡബ്ല്യു (എച്ച്‌ആര്‍), 15 വര്‍ഷം പ്രവൃത്തിപരിചയം.
പ്രായപരിധി: 45 വയസ്. ശമ്ബളം: 30,000-54,910 രൂപ.
അസിസ്‌റ്റന്റ് മാനേജര്‍- പര്‍ച്ചേയ്സ് (3): ബിഇ/ ബിടെക്, എംബിഎ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്, 7 വര്‍ഷം പ്രവൃത്തിപരിചയം
പ്രായപരിധി: 45 വയസ്. ശമ്ബളം: 24,500-44,860 രൂപ.
സീനിയര്‍ എന്‍ജിനീയര്‍ (7): ബിഇ/ ബിടെക് (ഇസിഇ/ ഇഇഇ/ ഏവിയോണിക്സ്), 4 വര്‍ഷം പ്രവൃത്തിപരിചയം.
സീനിയര്‍ ഒാഫിസര്‍- എച്ച്‌ആര്‍ (4): എംബിഎ/ എംഎസ്ഡബ്ല്യു (എച്ച്‌ആര്‍), 4 വര്‍ഷം പ്രവൃത്തിപരിചയം.
സീനിയര്‍ ഒാഫിസര്‍ (2): ബിടെക് ഇസിഇ/ ഇഇഇ/ ഐടി, 4 വര്‍ഷം പ്രവൃത്തിപരിചയം.
പ്രായപരിധി: 40 വയസ്. ശമ്ബളം: 23,000-42,090 രൂപ.
എന്‍ജിനീയര്‍ (6): ബിടെക് ഇസിഇ/ ഇഇഇ, എംബഡഡ് സിസ്റ്റംസ് സ്പെഷലൈസേഷന്‍, 1 വര്‍ഷം പ്രവൃത്തിപരിചയം.
എന്‍ജിനീയര്‍ (7): ബിഇ/ ബിടെക് ഇസിഇ/ ഇഇഇ/ മെക്, 1 വര്‍ഷം പ്രവൃത്തിപരിചയം.
പ്രായപരിധി: 36 വയസ്. ശമ്ബളം: 20,500-37,590 രൂപ.
ഒാഫിസര്‍- ഫിനാന്‍സ് (5): സിഎ ഇന്റര്‍, സിഎംഎ ഇന്റര്‍, 4 വര്‍ഷം പ്രവൃത്തിപരിചയം.
പ്രായപരിധി: 40 വയസ്. ശമ്ബളം: 20,500-37,590 രൂപ.
എന്‍ജിനീയര്‍/ ഒാഫിസര്‍- സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്റ് (16): ബിഇ/ ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ ബിഎസ്‌സി (ഫിസിക്സ്/ മാത്‌സ്/ ഇലക്‌ട്രോണിക്സ്), പിജി ഇന്‍ ഇലക്‌ട്രോണിക്സ്/ സിഎസ്/ അപ്ലൈഡ് ഇലക്‌ട്രോണിക്സ്/ എംസിഎ, 1 വര്‍ഷം പ്രവൃത്തിപരിചയം.
പ്രായപരിധി: 36 വയസ്. ശമ്ബളം: 20,500-37,590 രൂപ.
എന്‍ജിനീയര്‍ ട്രെയിനി (50): ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ സിഎസ് ബിഇ/ ബിടെക് അല്ലെങ്കില്‍ ഫിസിക്സ്/ മാത്‌സ്/ ഇലക്‌ട്രോണിക്സില്‍ ബിഎസ്‌സിയും ഇലക്‌ട്രോണിക്സ്/ സിഎസ്/ അപ്ലൈഡ് ഇലക്‌ട്രോണിക്സില്‍ പിജിയും.
പ്രായപരിധി: 35 വയസ്. ശമ്ബളം: 20,500-37,590 രൂപ (പരിശീലന സമയത്ത് 15,500 രൂപയാണ് സ്റ്റൈപ്പന്‍ഡ്).
ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ പരീക്ഷയില്‍ 60 % മാര്‍ക്ക് നേടിയിരിക്കണം.
അപേക്ഷാഫീസ്: 500 രൂപ. ഒാണ്‍ലൈനായി ഫീസടയ്ക്കണം.എസ്‌സി/ എസ്‌ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.
www.cmdkerala.net, www.keltron.org