Headlines
Loading...
ആളില്ലെങ്കിലെന്താ...അണുനശീകരണം നടത്താന്‍ ഈ മെമ്പർ മുന്നിലുണ്ട്

ആളില്ലെങ്കിലെന്താ...അണുനശീകരണം നടത്താന്‍ ഈ മെമ്പർ മുന്നിലുണ്ട്

ചേളന്നൂര്‍:ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ നിന്നെത്തുന്നവരുടെ വീടുകള്‍ അണുവിമുക്തമാക്കാന്‍ വളണ്ടിയര്‍മാരുടെ അഭാവം നേരിട്ടപ്പോള്‍ സ്വയം പി.പി.ഇ കിറ്റ് അണിഞ്ഞ് അണു നശീകരണം നടത്തി മാതൃകയാകുകയാണ് ചേളന്നൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് മെമ്ബര്‍ കെ.എം.സരള. സേവാദള്‍, ആര്‍. ആര്‍.ടി വളണ്ടിയര്‍മാരും ഇപ്പോള്‍ സഹായിക്കാനുണ്ട്.

ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ നീരിക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചും മുഴുവന്‍ വീടുകളിലും കുടുംബശ്രീ സഹായത്തോടെ മാസ്കുകള്‍, പ്രതിരോധ ഹോമിയോ ആയുര്‍വേദ മരുന്നുകള്‍ എത്തിക്കാനും മെമ്ബര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇതോടൊപ്പം യുവാക്കള്‍ സുഹൃത്തിന് ശ്രമദാനമായി നിര്‍മിച്ച കിണറില്‍ വെല്ലുവിളി സ്വകരിച്ച്‌ ഇറങ്ങി ജോലി ചെയ്ത

ഇവരുടെ സാഹസികതയും മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

ഡി.ടി.പി ഓപ്പറേറ്റര്‍ കൂടിയായ ഇവര്‍ മികച്ച സംഘാടകയും ചെറുകഥാകൃത്തും നല്ലൊരുവാഗ്മിയും കൂടിയാണ്.