Headlines
Loading...
കാസര്‍കോട്ട് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്ട് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ക്ലിനിക്ക് നടത്തുകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ റിട്ട. ശിശുരോഗ വിദഗ്ദ്ധന്‍ കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ ഡോ. സതീഷ് ( Dr.യതിഷൻ )(66) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 
അഞ്ച് ദിവസമായി ചുമയും ശ്വാസതടസ്സവും ഉണ്ടായതിനാല്‍ വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ നില ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനെറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഭാര്യ: ഡോ. നയന. മക്കള്‍: സിദ്ധാര്‍ത്ഥ് (എഞ്ചിനീയര്‍ യു എസ് എ), സുസ്മിത (എഞ്ചിനീയര്‍). മരുമകള്‍: കാവ്യ.
ഡോ. സതീഷിന്റെ മരണത്തില്‍ കാസര്‍കോട് ഐ എം എ പ്രസിഡണ്ട് ഡോ. ബി നാരായണ നായ്ക്ക്, സെക്രട്ടറി ഡോ. രാകേഷ് എന്നിവരും ഐ എ പി പ്രസിഡണ്ട് ജിതേന്ദ്രറായ്, സെക്രട്ടറി ഗോപാലകൃഷ്ണ എന്നിവര്‍ അനുശോചിച്ചു.
മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ബുധനാഴ്ച സംസ്‌ക്കരിക്കും.