kerala
കൊവിഡ് നിര്‍ണയം: ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവായി
കൊവിഡ് നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് സമാഹൃത നിരക്ക് നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവായി. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആന്റിജന്‍ ടെസ്റ്റ്- 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട്- 2500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണം വ്യാപകമായതിനാല്‍ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകള്‍ വകുപ്പ് പ്രഖ്യാപിച്ച് ഉത്തരവായത്.