kerala
സ്വകാര്യ മേഖലയിലെ തൊഴിലതിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരന്ത നിവാരണ പട്ടികയിൽ ഉൾപെടുത്തുക - ആക്ടിവ
ഓതറൈസ്ഡ് കോച്ചിംഗ് ആൻറ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് വെൽഫെയർ അസോസിയേഷൻ (ആക്ടിവ) ഷാനവാസ് പ്രസിഡന്റ്റും, ഇർഷാദ് ജനറൽ സെക്രട്ടറിയും, പ്രസാദ് ട്രഷറർ ആയും തിരഞ്ഞെടുത്തു
കാസറഗോഡ് : കോവിഡ് 19ന്റെ വ്യാപനത്തോടെ പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വിവിധ തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നില നിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ പല സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ് പലരും ബിൽഡിങ്ങ് മുതലാളിമാരുമായി വാടക തർക്കത്തിലാണ്, ഏഴു മാസത്തോളമായി അടച്ചു പൂട്ടപ്പെട്ട് കിടക്കുന്ന സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പ്രവർത്തന രഹിതമായിരിക്കുകയാണ് ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അഭിമൂഖീകരിക്കുന്ന ഘട്ടത്തിൽ തൊഴിലതിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരന്ത നിവാരണ പട്ടികയിൽ പെടുത്തണമെന്ന്
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ട്രെയിനിംഗ് ഇസ്റ്റിട്യൂട്ടുകളുടെ കൂട്ടായിമയായ ഓതറൈസ്ഡ് കോച്ചിംഗ് ആൻറ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് വെൽഫെയർ അസോസിയേഷൻ (ആക്ടിവ) ജില്ലാ കൗൺസിൽ യോഗം അവശ്യപെട്ടു.
വ്യത്യസ്ത മേഖലകളിൽ ട്രെയിനിംഗ് നൽകുന്നവരുടെ ഏകോപനമെന്ന നിലക്ക് കേരളത്തിലെ പതിനാല് ജില്ലകളിലും ആക്ടിവ എന്ന പേരിൽ കമ്മിറ്റി രൂപികരിക്കുന്നത്, അതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് വെച്ചു നടന്ന യോഗത്തിൽ വെച്ച് ആക്ടിവയുടെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഉള്ള പ്രഥമ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
ആക്ടിവ കണ്ണൂർ ജില്ലാ ജനറൽ സെക്രടറി അനിൽകുമാർ റിട്ടേണിംഗ് ഓഫീസറായി യോഗം നിയന്ത്രിച്ചു.
പ്രെസിഡന്റായി
ഷാനവാസ് (ഐയോട്ട കമ്പ്യൂട്ടർ ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് കാസർക്കോഡ്),
വൈസ് പ്രസിഡൻറ് : സിന്ധു (ജ്യോതി ഇൻസ്റ്റിട്യൂട്ട് കാഞ്ഞങ്ങാട്)
ജനറൽ സെക്രടറി: മുഹമ്മദ് ഇർഷാദ് (കാഡ് സെൻ്റർ, കാഞ്ഞങ്ങാട്)
ജോയിൻ സെക്രടറി: അബ്ദുൽ റഷീദ് ടി എം ( ഡ്രീം സോൺ സ്കൂൾ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസ്, കാസർക്കോഡ്)
ട്രഷറർ: പ്രസാദ് ( ക്രോപ് സർക്കിൾ ഇൻസ്റ്റിട്യൂട്ട് കാഞ്ഞങ്ങാട്)
എന്നിവരെ തെരെഞ്ഞെടുത്തു.ഷാനവാസ് അയോട്ട അധ്യക്ഷത വഹിച്ചു .
ഉണ്ണികൃഷ്ണൻ ബ്രിഡ്ക്കോ ആൻഡ് ബ്രിട്ക്കോ,സാബു ജോസഫ്, ഗോവർദ്ധൻ,ജയൻ എന്നിവർ സംസാരിച്ചു.