national
ആപ്പ് വിവാദം , ആരോഗ്യസേതുവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി നിര്‍മിച്ച ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്‍കാനും കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും തങ്ങള്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ കത്തുനല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകന് നല്‍കാനും സി.ഐ.സിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകന് നല്‍കാനും സി.ഐ.സിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു.
ആരോഗ്യസേതുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെെമാറുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി), നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ (എന്‍.ജി.ഡി) എന്നിവര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യസേതു ആപ്പ് നിര്‍മിച്ചത് ആരെന്ന് അറിയണമെന്ന് കാണിച്ച് സൗരവ് ദാസ് എന്ന ആള്‍ നല്‍കിയ വിവരാവകാശത്തിന് മറുപടി ലഭിച്ചിരുന്നില്ല. ആപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ഇയാള്‍ക്ക് മറുപടി ലഭിച്ചിരുന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഐ.ടി.മന്ത്രാലയം രംഗത്തെത്തിയത്.