national
മോദിയുടെ വീഡിയോക്ക് ഡിസ്‌ലൈക്ക് പ്രവാഹം; ഒടുവില്‍ ബട്ടണ്‍ ഓഫ് ചെയ്തു
ന്യൂഡല്‍ഹി | കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്ക് മിനുറ്റുകള്‍ക്കകം ആയിരത്തിലേറെ ഡിസ്‌ലൈക്കുകള്‍. ബി ജെ പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോക്കാണ് ലൈക്കിനേക്കാള്‍ ഏറെ ഡിസ്‌ലൈക്കുകള്‍ വന്നത്. ഒടുവില്‍ ഡിസ്‌ലൈക്ക് ബട്ടണിലെ, ലഭിച്ച പ്രതികരണങ്ങളുടെ എണ്ണം ബി ജെ പി ഓഫ് ചെയ്തു.
ഇന്ന് ആറ് മണിക്കായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. പന്ത്രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള മോദിയുടെ വീഡിയോക്ക് ഡിസ്‌ലൈക്കുകള്‍ വര്‍ധിച്ചതോടെയാണ് ബി ജെ പി ബട്ടണ്‍ ഓഫ് ചെയ്തതത്. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റ് ബോക്സില്‍ പ്രതിഷേധവുമായെത്തിയത്.
മോദിക്കെതിരെയുള്ള ഡിസ്‌ലൈക്കുകള്‍ നിങ്ങള്‍ക്ക് മറക്കാനായേക്കാം എന്നാല്‍ അദ്ദേഹത്തിന്റെ വലിയ പരാജയങ്ങള്‍ ജനം കാണുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം. ജനങ്ങളുടെ ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കുന്നത് തടയുന്ന ബി ജെ പിക്ക് ഇനി കമന്റ് ബോക്സും പൂട്ടേണ്ടി വരുമെന്നും പ്രതികരണമായി വന്നിട്ടുണ്ട്.