impact
ശോചനിയാവസ്ഥയിലായിരുന്നു ഉദുമ കുണ്ടുകുളംപാറ റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി
ഉദുമ: കുണ്ടുകുളം പാറ വാട്ടർ അതോറിറ്റി ടാങ്കിന് സമീപമുള്ള റോഡിൻറെ കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി.കുണ്ടുകുളം പാറയിലെ റോഡിൻറെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ലൈവ് ടുഡേ മലയാളം വാർത്ത പുറത്തുവിട്ടിരുന്നു . തുടർന്നാണ് നടപടി. ശോചനീയാവസ്ഥയിൽ ആയിരുന്നു റോഡിനിരുവശത്തും താമസിക്കുന്ന വൃദ്ധരും കുട്ടികളും അടങ്ങുന്ന ആളുകൾക്ക് പലതരത്തിലുള്ള രോഗങ്ങളും അതോടൊപ്പം കൊതുക് ശല്യവും രൂക്ഷമായിരുന്നു.
ഇത് ചൂണ്ടിക്കാട്ടി ഉദുമ ഗ്രാമ പഞ്ചായത്തിൽ പരിസരവാസികൾ പരാതിപ്പെട്ടിരുന്നു അത് ലൈവ് ടുഡേ മലയാളം വാർത്ത പുറത്തുവിട്ടിരുന്നു തുടർന്നാണ് ഉദുമ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്. നീണ്ട 25 വർഷത്തിനു ശേഷമായിരുന്നു റോഡിൻറെ കോൺക്രീറ്റ് പ്രവർത്തി നടത്തിയത്.