Headlines
Loading...
സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു

സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു

Seoul: സാംസങ്ങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. 2014ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹിക്ക് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിക്കുന്നത്. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങ്ങിനെ ലോകനെറുകയിൽ എത്തിച്ചത് ലീ കുൻ ഹി ആയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. 2014 തൊട്ട് ലീ കുൻ ഹിയുടെ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്.
1987 മുതൽ 98 വരെ സാംസങ്ങ് ചെയർമാനായും, 1998 മുതൽ 2008 വരെ സിഇഒയും ചെയർമാനുമായും, 2010 മുതൽ 2020 വരെ ചെയർമാനായും സ്ഥാനം വഹിച്ചിരുന്ന ലീ ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്.

Get all latest Malayalam news & Kerala News at LIVE TODAY MALAYALAM online. You can also catch all latest news in Malayalam by following us on Facebook

Keywords: Samsung, chairman, international desk , Samsung chairman, electronics