
kasaragod
മഹീശത്തുറഹ്മ പദ്ധതി പ്രകാരം ഉന്തു വണ്ടി വിതരണം ചെയ്ത് അബുദാബി കെ എം സി സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി
കാസറഗോഡ് :അബുദാബി കെ.എം സി.സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ പുതിയ സംരഭമായ സ്വയം തൊഴിൽ ചെയ്യാൻ ആവശ്യമായ തൊഴിൽ ഉപകരണങ്ങൾ നൽകുന്ന *മഹീശത്തുറഹ്മ* പദ്ധതി പ്രകാരം നെല്ലിക്കുന്ന് ഫിർദൗസ് നഗറിലെ പാവപ്പെട്ട കുടുംബത്തിലെ അത്താണിയ്ക് അനുവദിച്ചു കിട്ടിയ ഉന്ത് വണ്ടി ബഹു. എൻ. എ നെല്ലിക്കുന്ന് എം എൽ എ , മുസ്ലിം ലീഗ് ഫിർദൗസ് നഗർ ശാഖ ഭാരവാഹികൾക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബുദാബി കെ എം സി സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി മുൻ പ്രസിഡന്റ് ഹമീദ് ബദ്രിയ്യ അധ്യക്ഷത വഹിച്ചു. കാസറഗോഡ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹംസ കീഴൂർ, മുസ്തഫ ഷേഖ്, മമ്മിഞ്ഞി തായലങ്ങാടി, സുബൈർ എൻ എ, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, ഹനീഫ് എം എ തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി മുസമ്മിൽ ടി എച്ച് സ്വാഗതവും മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുസമ്മിൽ എസ് കെ നന്ദിയും പറഞ്ഞു.