kerala
തൃശൂരില്‍ സുഹൃത്തിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു
തൃശൂര്‍(www.livetodaymalayalam.in 04.10.2020): ദന്താശുപത്രിയില്‍വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സോന ജോസ് (30) ആണ് മരിച്ചത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷാണ് കുത്തിയത്. കൊലപാതകത്തിനു പിന്നില്‍ സാമ്ബത്തിക പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച് സോനയ്ക്ക് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സോനയെ കുത്തിയശേഷം ഒളിവില്‍ പോയ മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയില് ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹേഷിനെതിരേ സോന പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.