kerala
സംസ്ഥാനത്ത് ഈ മാസത്തെ സാമുഹ്യ സുരക്ഷ, ക്ഷേമപെൻഷൻ വിതരണം തുടങ്ങി
സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 55.44 ലക്ഷം പേര്‍ക്ക് 1400 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുന്നത്.
കഴിഞ്ഞ മാസം മുതലാണ് അതാതുമാസം പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചത്. 55,43,773 പേര്‍ക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.