Headlines
Loading...
അണ്‍ലോക്ക് അഞ്ചില്‍ അനുമതി; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമോ ?

അണ്‍ലോക്ക് അഞ്ചില്‍ അനുമതി; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമോ ?

തിരുവനന്തപുരം: (www.livetodaymalayalam.in)അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട്. സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനക്ക് ശേഷമേ നടപ്പാക്കൂ. വിദഗ്ധ സമതി അടക്കമുള്ളവരുമായി ആലേചിച്ചേ തീരുമാനം എടുക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ട്. ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര-  സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇളവ് കിട്ടിയിരുന്നില്ല.