Headlines
Loading...
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

കോവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടി. ഇതുപ്രകാരം സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയെന്ന പദ്ധതി നവംബര്‍ 30 വരെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ശക്തമായി പാലിച്ചുകൊണ്ടായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുക.

നേരത്തെ ഈ മാസം ആദ്യം അൻപത് ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഹോട്ടലുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയ്ക്ക് സംസ്ഥാനം അനുമതി നൽകിയിരുന്നു. എന്നാൽ സ്കൂളുകൾ, കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ജൂൺ 15 മുതൽ അടിയന്തിര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്കായി പ്രത്യേക സബർബൻ ട്രെയിനുകൾ പുനരാരംഭിച്ചിരുന്നു. നിലവിൽ 10 ലേഡീസ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 1,410 സ്പെഷ്യൽ സബർബൻ സർവീസുകൾ നടത്തുന്നുണ്ട്.