Headlines
Loading...
കാസർഗോഡ് ഇന്ന് ( ഒക്ടോബര്‍ 22)  216  പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ഇന്ന് ( ഒക്ടോബര്‍ 22) 216 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ഇന്ന് ( ഒക്ടോബര്‍ 22)  216  പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5  പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4831 പേര്‍

വീടുകളില്‍ 3869 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4831 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1253 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 280 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 247 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17306 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14392 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് 



അജാനൂര്‍ -26
ബദിയഡുക്ക- 7
ബളാല്‍ - 7
ബേഡഡുക്ക- 2
ബെളൂര്‍-1
ചെമ്മനാട്-11
ചെങ്കള-5
ചെറുവത്തൂര്‍-8
എന്‍മകജെ-1
കാഞ്ഞങ്ങാട്-27
കാറഡുക്ക-1
കാസര്‍ഗോഡ്-5
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-6
കുമ്പടാജെ -4
കുമ്പള-8
മധൂര്‍- 6
മടികൈ -9
മംഗല്‍പാടി-5
മഞ്ചേശ്വരം -3
മുളിയാര്‍-3
നീലേശ്വരം-16
പടന്ന-2
പൈവളിഗ-1
പള്ളിക്കര-9
പനത്തടി-1
പിലിക്കോട്- 8
പുലൂര്‍ പെരിയ-14
തൃക്കരിപ്പൂര്‍ -1
ഉദുമ-9
വലിയപറമ്പ -5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1


ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ -25
ബദിയഡുക്ക- 4
ബളാല്‍ - 1
ബേഡഡുക്ക- 3
ചെമ്മനാട്-11
ചെങ്കള-8
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-1
കളളാര്‍-1
കാഞ്ഞങ്ങാട്-44
കാറഡുക്ക-1
കാസര്‍ഗോഡ്-19
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-15
കോടോം ബേളൂര്‍-2
കുമ്പള-7
കുറ്റിക്കോല്‍-1
മധൂര്‍- 6
മടികൈ -5
മംഗല്‍പാടി-5
മഞ്ചേശ്വരം -1
മൊഗ്രാല്‍ പൂത്തൂര്‍-3
മുളിയാര്‍-4
നീലേശ്വരം-13
പടന്ന-1
പൈവളിഗ-2
പള്ളിക്കര-33
പുല്ലൂര്‍ പെരിയ-19
തൃക്കരിപ്പൂര്‍ -4
ഉദുമ-4
വോര്‍ക്കാടി-5
വെസ്റ്റ് എളേരി-1

മറ്റ് ജില്ല

പയ്യാവൂര്‍-1