Headlines
Loading...
നവംബര്‍ 1 മുതല്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളില്‍ മാറ്റം വരുന്നു; ശ്രദ്ധിക്കുക..

നവംബര്‍ 1 മുതല്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളില്‍ മാറ്റം വരുന്നു; ശ്രദ്ധിക്കുക..

ന്യൂഡല്‍ഹി: നവംബര്‍ 1 മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. എല്‍പിജി സിലിണ്ടറുകള്‍ (LPG Cyclinder) മുതല്‍ ട്രെയിനുകളുടെ സമയത്തില്‍വരെ മാറ്റം വരുന്നുണ്ട്. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് ചുവടെച്ചേര്‍ക്കുന്നു ശ്രദ്ധിക്കുക...

1. എല്‍പിജി ഡെലിവറി സിസ്റ്റത്തില്‍ മാറ്റം

നവംബര്‍ 1 മുതല്‍ LPG gas വിതരണ സംവിധാനം മാറും. എണ്ണക്കമ്ബനികള്‍ നവംബര്‍ 1 മുതല്‍ Delivery Authentiation code (DAC) സംവിധാനം നടപ്പിലാക്കും.

അതായത്, ഗ്യാസ് വിതരണം ചെയ്യുന്നതിന് മുമ്ബ് ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു OTP അയയ്ക്കും. നിങ്ങളുടെ വീട്ടില്‍ സിലിണ്ടര്‍ എത്തുമ്ബോള്‍, ആ OTP ഗ്യാസ് വിതരണ സമയത്ത് കാണിച്ചാല്‍ മതിയാകും. OTP നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.

ഇനി നിങ്ങള്‍ മൊബൈല്‍‌ നമ്ബര്‍‌ അപ്‌ഡേറ്റുചെയ്‌തിട്ടില്ലെങ്കില്‍‌ ഗ്യാസ് വിതരണത്തിന് വരുന്ന ആളുടെ (Delivery boy) കയ്യില്‍ ഒ രു അപ്ലിക്കേഷന്‍‌ ഉണ്ടായിരിക്കും. അതിലൂടെ അയാള്‍‌ക്ക് ഉടന്‍‌ തന്നെ നിങ്ങളുടെ നമ്ബര്‍‌ അപ്‌ഡേറ്റ് ചെയ്യാന്‍‌ കഴിയും. ഇനി നിങ്ങളുടെ ശരിയായ വിലാസം, ഉപഭോക്താവിന്റെ പേര് എന്നിവ പോലുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ നവംബര്‍ ഒന്നിന് മുമ്ബായി ഇതെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടിവരും അല്ലാത്തപക്ഷം സിലിണ്ടര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

അതായത് സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഈ സംവിധാനം ആദ്യം 100 സ്മാര്‍ട്ട് സിറ്റികളിലാണ് നടപ്പാക്കുന്നത്. പിന്നീട് ക്രമേണ ഇത് രാജ്യത്തുടനീളം നടപ്പാക്കും. ആഭ്യന്തര ഗ്യാസ് സിലിണ്ടറുകള്‍ (Domestic gas cyclinders) വിതരണം ചെയ്യുന്നതിന് മാത്രമാണ് ഈ സംവിധാനം. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് (Commercial LPG cyclinders) ഈ സംവിധാനം ബാധകമല്ല.

2. ഇന്‍ഡെയ്ന്‍ ഗ്യാസ് ബുക്കിംഗ് നമ്ബര്‍ മാറും

നവംബര്‍ 1 മുതല്‍ ഇന്‍ഡെയ്ന്‍ ഉപഭോക്താക്കള്‍ക്കായി ഗ്യാസിന്റെ ബുക്കിംഗ് ചെയ്യാനുള്ള നമ്ബറില്‍ മാറ്റം വരും. എല്‍‌പി‌ജി ബുക്ക് ചെയ്യുന്നതിന് നേരത്തെ രാജ്യത്തിന്റെ വിവിധ സര്‍ക്കിളുകളില്‍ വിവിധ മൊബൈല്‍ നമ്ബറുകള്‍ ഉണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചു (Indian Oil). എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്ബനി എല്ലാ സര്‍ക്കിളുകള്‍ക്കും ഒരൊറ്റ നമ്ബര്‍ (Single number)നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് 7718955555 എന്ന നമ്ബറില്‍ വിളിക്കുകയോ എസ്‌എംഎസ് ചെയ്യുകയോ ചെയ്യണം.

3. പണം പിന്‍വലിച്ചാലും നിക്ഷേപിച്ചാലും ചാര്‍ജ്ജ് ഈടാക്കും

ബാങ്ക് ഓഫ് ബറോഡ (BoB)അക്കൗണ്ട് ഉടമകള്‍ക്ക് ഈഥ ഒരു നല്ലതല്ലാത്ത വാര്‍ത്ത. നവംബര്‍ 1 മുതല്‍ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളില്‍ നിന്ന് ഒരു നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും നിരക്ക് (Charge) ഈടാക്കും. ബാങ്ക് ഓഫ് ബറോഡ (BoB)കറന്റ് അക്കൗണ്ടില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനും, ക്യാഷ് ക്രെഡിറ്റ് പരിധി, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കല്‍ എന്നിവയ്ക്കായി വ്യത്യസ്ത ചാര്‍ജുകളാണ് (Different charges) നിശ്ചയിച്ചിരിക്കുന്നത്. ഒരു വായ്പ അക്കൗണ്ടിനായി ഒരു മാസത്തില്‍ മൂന്ന് തവണ കഴിഞ്ഞാല്‍ നിങ്ങള്‍ ഓരോ തവണയും 150 രൂപ വീതം ചാര്‍ജ്ജ് നല്‍കേണ്ടിവരും. സേവിംഗ്സ് അക്കൗണ്ടില്‍ മൂന്ന് തവണ വരെ ഡെപ്പോസിറ്റ് ചെയ്യുന്നത് ഫ്രീ ആയിരിക്കും. എന്നാല്‍ ഇതിനുശേഷം നാലാം തവണ നിക്ഷേപിച്ചാല്‍ നിങ്ങള്‍ 40 രൂപ ചാര്‍ജ്ജ് നല്‍കേണ്ടിവരും.

എന്നാല്‍ ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിരക്കില്‍ ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് നിക്ഷേപത്തിന് യാതൊരു ചാര്‍ജും നല്‍കേണ്ടതില്ല. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് 100 രൂപ നല്‍കേണ്ടിവരും. മുതിര്‍ന്ന പൗരന്മാര്‍ക്കുപോലും ഈ ചാര്‍ജില്‍ ഒരു മാറ്റവും നല്‍കുന്നില്ല. മറ്റ് ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യ (BoI), പി‌എന്‍‌ബി (PNB), ആക്സിസ്, സെന്‍‌ട്രല്‍ ബാങ്ക് എന്നിവയും ഇത്തരം നിരക്കുകള്‍ ഈടാക്കുന്നത് സംബന്ധിച്ച്‌ ഉടന്‍ തീരുമാനമുണ്ടാകും.

4. എസ്‌ബി‌ഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ പലിശ കുറയുന്നു

നവംബര്‍ 1 മുതല്‍ SBI യുടെ ചില പ്രധാന നിയമങ്ങളില്‍ മാറ്റം വരുന്നു. SBI സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ കുറയും (Less interest). നവംബര്‍ 1 മുതല്‍ ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് 0.25 ശതമാനം കുറഞ്ഞ് 3.25 ശതമാനമായി മാറും. അതേസമയം ഒരു ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തില്‍ റിപ്പോ നിരക്ക് (Repo rate) അനുസരിച്ച്‌ പലിശ ലഭിക്കും.

5. ഡിജിറ്റല്‍ പേയ്‌മെന്റിന് നിരക്ക് ഈടാക്കില്ല

നവംബര്‍ ഒന്നുമുതല്‍ അമ്ബത് കോടി രൂപയ്ക്ക് മുകളിലുള്ള വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് (Traders) ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തേണ്ടത് നിര്‍ബന്ധമായിരിക്കും. RBI യുടെ ഈ ചട്ടം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ക്രമീകരണം അനുസരിച്ച്‌, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി ഉപഭോക്താക്കളില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ ഫീസോ മര്‍ച്ചന്റ് ഡിസ്കൗണ്ട് നിരക്കോ (MDR) ഈടാക്കില്ല. 50 കോടിയില്‍ കൂടുതല്‍ വിറ്റുവരവിന് മാത്രമേ ഈ നിയമം ബാധകമാകുകയുള്ളൂ.

6. മഹാരാഷ്ട്രയില്‍ ബാങ്കിന്റെ Time Table മാറി

ബാങ്കുകളുടെ പുതിയ സമയം നവംബര്‍ 1 മുതല്‍ മഹാരാഷ്ട്രയില്‍ (Maharashtra) നടപ്പാക്കാന്‍ പോകുന്നു. ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഒരേ സമയം തുറക്കുകയും ഒരേ സമയം അടയ്ക്കുകയും ചെയ്യും. മഹാരാഷ്ട്രയില്‍ എല്ലാ ബാങ്കുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ തുറന്നിരിക്കും. ഈ നിയമം എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും (Public Sector Banks) ബാധകമാകും. രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം സമാനമാക്കാന്‍ അടുത്തിടെ ധനമന്ത്രാലയം (Finance Ministry) നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷമാണ് ഈ നിയമം നടപ്പാക്കുന്നത്.

7. റെയില്‍‌വേ ട്രെയിനുകളുടെ Time table ലും മാറ്റം

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോകുകയാണെങ്കില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കൂ. നവംബര്‍ 1 മുതല്‍ ഇന്ത്യന്‍ റെയില്‍‌വേ (Indian Railway) രാജ്യത്തുടനീളമുള്ള ട്രെയിനുകളുടെ സമയ പട്ടിക (Time Table) മാറ്റാന്‍ പോകുന്നു. നേരത്തെ ഒക്ടോബര്‍ ഒന്നുമുതല്‍ ട്രെയിനുകളുടെ സമയ പട്ടിക മാറ്റാന്‍ തീരുമാനിച്ചിരുന്നതാണ് എന്നാല്‍ ഈ തീയതി നീട്ടുകയായിരുന്നു. നവംബര്‍ 1 മുതല്‍ ട്രെയിനുകളുടെ പുതുക്കിയ സമയ പട്ടിക (Time Table) പുറത്തിറക്കും. ഈ ഘട്ടത്തില്‍ പതിമൂന്നായിരം യാത്രാ ട്രെയിനിന്റെയും ഏഴായിരം ചരക്ക് ട്രെയിനുകളുടെയും സമയം മാറ്റും. നവംബര്‍ 1 മുതല്‍ രാജ്യത്തെ 30 രാജധാനി ട്രെയിനുകളുടെ സമയവും മാറും.

8. തേജസ് എക്സ്പ്രസ് ചണ്ഡിഗഡ് മുതല്‍ ന്യൂഡല്‍ഹി വരെ ഓടും

തേജസ് എക്സ്പ്രസ് നവംബര്‍ 1 മുതല്‍ ബുധനാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ചണ്ഡിഗഡ് മുതല്‍ ന്യൂഡല്‍ഹി വരെ ഓടും. ട്രെയിന്‍ നമ്ബര്‍ 22425 ന്യൂഡല്‍ഹി-ചണ്ഡിഗഡ് തേജസ് എക്സ്പ്രസ് എല്ലാ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9:40 ന് ന്യൂഡല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും തിരിച്ച്‌ ഉച്ചയ്ക്ക് 12.40 ന് ചണ്ഡിഗഡ് റെയില്‍‌വേ സ്റ്റേഷനില്‍ എത്തും. അതായത് 3 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ ചണ്ഡിഗഡിലെത്തും