Headlines
Loading...
കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഒക്ടോബർ ഒന്നുമുതൽ കോവിഡ് ആശുപത്രി; ക്രമീകരണങ്ങൾ നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഒക്ടോബർ ഒന്നുമുതൽ കോവിഡ് ആശുപത്രി; ക്രമീകരണങ്ങൾ നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

കാസറഗോഡ്: ഒക്ടോബർ ഒന്ന് മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതി പൂർണ്ണമായും കോവിഡ് ആശുപ്രതിയാക്കി മാറ്റുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവ് ഇറക്കി.

ജില്ലാ ആശുപ്രതി കോവിഡ് ആശുപ്രതിയായി മാറ്റുന്നതോടനുബന്ധിച്ച് ചില ക്രമീകരണങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന സ്വാബ് കലക്ഷൻ പോയന്റ് ഗവ . ഹയർ സെക്കന്ററി സ്കൂളിലേക്ക് മാറ്റുന്നതിനും കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിലെ ഗൈനക്കോളജി വിഭാഗം , ഒ.പി , ഐ.പി , ലേബർ റൂം , ഓപ്പറേഷൻ തീയേറ്റർ എന്നിവ കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപ്രതിയിലേക്ക് മാറ്റുന്നതിനും അനുമതി നൽകിയിട്ടുണ്ട്.