Breaking News
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, രക്ഷാപ്രവർത്തനം നടക്കുന്നു
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം. അൽപം മുൻപാണ് സംഭവം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകൾക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു