kerala News
ഓണം പ്രമാണിച്ച് ഇന്നു മുതൽ രണ്ടാം തീയതി വരെ കടകൾ തുറക്കാം, കണ്ടെയ്ന്‌മെന്റ് സോണുകൾക്ക് ബാധകമല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് ഇന്ന് മുതല്‍ അടുത്ത മാസം രണ്ടുവരെ കണ്ടെയ്ന്‌മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങള്‍ക്കും കടകൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. രാത്രി ഒമ്പതുമണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. അതേസമയം കണ്ടെയ്ന്‌മെന്റ് സോണിലുളള കടകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമല്ല.
