Headlines
Loading...
ചേരയെ കൊന്ന് കറിവെച്ചു; പെരുമ്പാമ്പെന്ന വ്യാജേന ഇറച്ചി വിൽക്കാനും ശ്രമം; അറസ്റ്റ്

ചേരയെ കൊന്ന് കറിവെച്ചു; പെരുമ്പാമ്പെന്ന വ്യാജേന ഇറച്ചി വിൽക്കാനും ശ്രമം; അറസ്റ്റ്

ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത് . വനം വകുപ്പ് കേസെടുത്തു. 

കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കോന്ന് തോല്‍ഉരിച്ച് പാചകം ചെയ്ത് കഴിച്ച പ്രതിയാണ് പിടിയിലായത്. ബാക്കി ഇറച്ചി പെരുമ്പാമ്പിന്‍റെ ഇറച്ചിയാണെന്ന് പേരില്‍ വില്‍ക്കാനും പ്രതി ശ്രമിച്ചു. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍  പ്രതിയായ നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത്. പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്‍റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. 

ഈ വിവരം  ചോര്‍ന്നതാണ് പ്രതിയെ കുടുക്കിയത്. പെരുമ്പാമ്പിന്‍റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച്  ഉദ്യോഗസ്ഥര്‍ ചേരയെ കണ്ട് ഞെട്ടി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂല്‍ രണ്ട് പെടുന്ന സംരക്ഷിത ജീവിയാണ്  ചേര. വന്യജീവി സംരക്ഷിത നിയമപ്രകാരമാണ് കേസ്