covid update
ഇന്ന് മുതൽ പാലക്കുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ പ്രവർത്തിക്കാം
പാലക്കുന്ന്: പാലക്കുന്നിൽ തിങ്കളാഴ്ച്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നുകട, പഴം, പച്ചക്കറി,ബേക്കറി, ആവശ്യസാധന കടകൾ 11 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാമെന്ന് ബേക്കൽ പോലീസ് അറിയിച്ചു.
കോട്ടിക്കുളത്ത് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ അവരവരുടെ വീടുകളിൽ ക്വാറന്റീനിൽ പോകണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇവരെ നിരീക്ഷിക്കാനും വേണ്ട സഹായങ്ങൾ എത്തിക്കാനും ബീച്ച് റോഡ്, കൃഷ്ണമഠം, ഗോപാൽപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ 20 പേർ അടങ്ങിയ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലൻ അറിയിച്ചു.