Headlines
Loading...
പൈവളിഗെയില്‍ യുവാവ് പള്ളിക്കുളത്തില്‍ മരിച്ച നിലയില്‍

പൈവളിഗെയില്‍ യുവാവ് പള്ളിക്കുളത്തില്‍ മരിച്ച നിലയില്‍


പൈവളിഗെ: പള്ളിക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ പാണ്ടിയടുക്കത്തെ കല്‍പ്പന മുഹമ്മദിന്റെ മകന്‍ ഖാസിമിനെ (28) യാണ് പൈവളിഗെ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെയാണ് കുളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.