Headlines
Loading...
കുമ്പളയിൽ വനത്തിനകത്ത് രണ്ട് യുവാക്കൾ തുങ്ങി മരിച്ച നിലയിൽ

കുമ്പളയിൽ വനത്തിനകത്ത് രണ്ട് യുവാക്കൾ തുങ്ങി മരിച്ച നിലയിൽ

കുമ്പള: കുമ്പള ചേടിഗുമ വനത്തിനകത്ത് രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള-ബദിയടുക്ക റോഡ് പെട്രോള്‍ പമ്പിന് സമീപത്തെ കോളനിയിലെ മനു(18), റോഷന്‍ (19) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ഇന്നലെ രാവിലെ മുതല്‍ കാണാതായതിനാല്‍ വീട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ടുപേരേയും തൂങ്ങിയ നിലയില്‍ വഴിയാത്രക്കാരന്‍ കണ്ടത്.