Headlines
Loading...
ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.

അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും തളർച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും അഡ്മിറ്റായിരിക്കുന്നത്.