Headlines
Loading...
കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലായിരുന്നു ഇത്രയും ദിവസം

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരുക്കേറ്റ് ചികിത്സയിലാണ്. ആഗസ്റ്റ് 7നാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെടുന്നത്