News update
വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തൃശൂര്‍(11.08.2020): പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. ഡിവൈഎസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.
ആത്മഹത്യാശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അമിതമായ രാഷ്ട്രീയ സ്വാധീനം കാരണം സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതിനിടയിലാണ് വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. നിരന്തര മാനസിക പീഡനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു