Headlines
Loading...
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സാനിറ്റൈസര്‍ കുടിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സാനിറ്റൈസര്‍ കുടിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസർകോട് (12.08.2020): കെഎസ്ആർടിസി ബസ് ഡ്രൈവറെ സാനിറ്റൈസർ കുടിച്ച് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ ഷിബുവിനെ(45)യാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷിബുവിനെ താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയും  ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.