covid update
റെക്കോഡ് ഇടിവ് സ്വർണം പവന് ഇന്ന് 1600 രൂപ കുറഞ്ഞു വില: 39200
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് ഇടിവ്. ബുധനാഴ്ച പവന് 1600 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ പവന് 39,200 രൂപയായി.
4900 രൂപയാണ് ഗ്രാമിന് വില.
കഴിഞ്ഞ വെള്ളിയാഴ്ച പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടിരുന്നു. ശനിയും ഞായറും ഇതേവിലയിൽ വിപണനം നടന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ വില ഇടിഞ്ഞു തുടങ്ങി.
തിങ്കളാഴ്ച 400 രൂപയും ചൊവ്വാഴ്ച രണ്ടു തവണയായി 800 രൂപയുമാണ് പവന് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി.