covid update
ഹിന്ദി സീരിയൽ താരം സമീർ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹിന്ദി സീരിയൽ താരം സമീർ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ മാലാട് വെസ്റ്റിലുള്ള വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
ഫ്‌ളാറ്റിലെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റാർ പ്ലസിലെ വിവിധ സീരിയലുകളിൽ വേഷമിടുന്ന താരമാണ് സമീർ ശർമ. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു