Headlines
Loading...
പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി; പരീക്ഷയില്ലാതെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ല

പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി; പരീക്ഷയില്ലാതെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ല

ന്യൂഡല്‍ഹി∙ അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷയില്ലാതെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ല. ബുദ്ധിമുട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ക്കായി യുജിസിയെ സമീപിക്കാം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. നീട്ടിവയ്ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ റദ്ദാക്കാനാകില്ല.


അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയോ ഓഫ്‌ലൈന്‍ ആയോ സെപ്റ്റംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാന്‍ യുജിസി ഉത്തരവ് ഇറക്കിയിരുന്നു.

ഇത് ചോദ്യംചെയ്താണു വിദ്യാര്‍ഥികള്‍ ഹര്‍ജികള്‍ നല്‍കിയത്.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തരുത്. മുന്‍ പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവസാന വര്‍ഷത്തെ മാര്‍ക്ക് നിശ്ചയിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു

ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലെന്ന യുജിസി വാദം കോടതി അംഗീകരിക്കുകയായിരുന്നു.