Headlines
Loading...
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തൽസ്ഥാനത്ത് തുടരും, ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സോണിയ തുടരാൻ സമ്മതിച്ചത്. ആറ് മാസത്തേക്കായിരിക്കും സോണിയ തുടരുക. പ്ലീനറി സമ്മേളനം പെട്ടെന്ന് വിളിച്ച് ചേർക്കണമെന്ന് സോണിയ പ്രവർത്തക സമിതിയോട് ആവശ്യപ്പെട്ടു. 7 മണിക്കൂർ നേരമാണ് പ്രവർത്തക സമിതി യോഗം നീണ്ട് നിന്നത്. യോഗം ആരംഭിക്കും മുൻപ് കോൺഗ്രസിന് പുതിയ അധ്യക്ഷൻ വേണമെന്ന് മുതിർന്ന നേതാക്കൾ അടക്കം സോണിയയോട് ആവശ്യപ്പെട്ടത് വൻ വിവാദത്തിന് തിരി കൊളുത്തിയിരുന്നു