covid update
ഒഴുക്കിൽ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കൊന്നക്കാട് നിന്ന് ആഗസ്ത് മൂന്നിന് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി .
കൊന്നക്കാട് മുസ്ലിം കോളനിയിലെ പരേതനായ അന്തുമായിയുടെ ഭാര്യ എം. കവിലത്തുമ്മ (78)യുടെ മൃതദേഹമാണ് ഇവരുടെ വിട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള നാട്ടങ്കല്ല് കരുവങ്കയം പാലത്തിന് സമീപത്തു വെച്ചാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.
വീടിന് സമീപത്തെ തോടില്‍ അബദ്ധത്തില്‍ വീണതാക്കാമെന്ന് സംശയിക്കുന്നു . ഇതേ തുടര്‍ന്ന് തോട്ടില്‍ 20 കിലോമീറ്റര്‍ വരെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും
തിരച്ചില്‍ നടത്തിയിരുന്നു.
ചെരുമ്പകോട്ടെ സ്വന്തം വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന കബിതത്തുവിനെ അഞ്ചു മാസം മുന്‍പാണ് മകന്‍ ബഷീര്‍ താമസിക്കുന്ന വീടിലേക്ക് കൂട്ടി കൊണ്ടു വന്നത്.മക്കള്‍ ബഷീര്‍. സീനത്ത്. മരുമകള്‍. സുഹറ.