Headlines
Loading...
53 ലക്ഷം രൂപയുടെ സ്വർണവുമായി 2 കാസറഗോഡ് സ്വദേശികൾ കണ്ണൂരിൽ വിമാനത്താവളത്തിൽ പിടിയിൽ

53 ലക്ഷം രൂപയുടെ സ്വർണവുമായി 2 കാസറഗോഡ് സ്വദേശികൾ കണ്ണൂരിൽ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂര്‍: ദുബായില്‍ നിന്നുള്ള ചാര്‍ട്ടഡ് വിമാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശികള്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശികളായ ഹംസ, മിഷാബ് എന്നിവരെയാണ് അനധികൃത സ്വര്‍ണ്ണവുമായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകിട്ട് എത്തിയ രണ്ടുപേരും 53 ലക്ഷം രൂപ വിലവരുന്ന 942 ഗ്രാം സ്വര്‍ണ്ണം ട്രോളിബാഗിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചാര്‍ട്ടഡ് വിമാനത്തിലെ സൗകര്യം ഇവര്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിക്കുകയായിരുന്നു. കസ്റ്റംസ് അസി. കമ്മീഷണര്‍ വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.വി രാജു, എന്‍. അശോക് കുമാര്‍, യദുകൃഷ്ണ, സന്ദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ചാര്‍ട്ടഡ് വിമാനങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് പതിവാകുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവര്‍ ഇതിന് മുമ്പും പിടിയിലായിരുന്നു