kerala News
പെട്ടിമുടി ദുരന്തം: ഇതുവരെ 41 മൃതദേഹങ്ങൾ കണ്ടെടുത്തു; തെരച്ചിൽ തുടരുന്നു

സ്‌നിഫർ ഡോഗുകളുടെയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെയും സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. ഫയർ ഫോഴ്‌സ്, എൻഡിആർഫ് ടീമുകൾ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.
മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച രണ്ട് സ്‌നിഫർ ഡോഗുകളെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. സമീപത്തെ പുഴയിൽ തെരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.